IndiaNEWS

വിമാന വിലക്കിന് തൊട്ടു മുമ്പ് പണക്കാർ ഇന്ത്യ വിട്ടു; ലണ്ടനിലേക്ക് ചാർട്ട് ചെയ്തത് 8 വിമാനങ്ങൾ

കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്ന് ധനികരായ നിരവധി പേർ ലണ്ടനിലേക്ക് പറന്നു. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ലണ്ടനിൽ വിലക്ക് നിലവിൽ വരുംമുമ്പാണ് കോർപ്പറേറ്റുകൾ ഉൾപ്പെടെയുള്ളവർ പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ പറന്നത് .

വിലക്ക് നിലവിൽ വരുന്നതിന് 24 മണിക്കൂർ മുമ്പ് എട്ട് ചാർട്ടേഡ് വിമാനങ്ങൾ ലണ്ടനിലെ ലൂട്ടൻ വിമാനത്താവളത്തിലിറങ്ങിയതായി ഫ്ളൈറ്റ് അവെയർ എന്ന വെബ്സൈറ്റ് പറയുന്നു . നാലെണ്ണം മുംബൈയിൽ നിന്നും മൂന്നെണ്ണം ദില്ലിയിൽ നിന്നും ഒരെണ്ണം അഹമ്മദാബാദിൽ നിന്നുമാണ് ലണ്ടനിലിറങ്ങിയത്.

വിസ്റ്റാ ജെറ്റ്, ഖത്തർ എക്സിക്യൂട്ടീവ് തുടങ്ങിയ സ്വകാര്യ ചാർട്ടേഡ് കമ്പനികളുടെ വിമാനങ്ങളാണ് പലരും ലണ്ടനിലെത്താൻ ഉപയോ​ഗിച്ചിട്ടുള്ളത്. താമസത്തിന് അനുമതി നൽകുന്ന റെസിഡൻസി വിസയുള്ളവർക്കോ യു.കെ പൗരന്മാർക്കോ മാത്രമാണ് റെഡ് ലിസ്റ്റിൽ ഇന്ത്യ തുടരുമ്പോൾ ലണ്ടനിൽ ഇറങ്ങാൻ കഴിയുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker