LIFEMovie

മരയ്ക്കാര്‍ ഓഗസ്റ്റ് 21 ന് ലോകവ്യാപകമായി പ്രദര്‍ശനത്തിന്‌

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഓഗസ്റ്റ് 21 ന് ലോകവ്യാപകമായി റിലീസ് ചെയ്യുന്നു. ആദ്യം മെയ് 13ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിലീസ് തീയതി മാറ്റുകയായിരുന്നു.

മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ മരക്കാര്‍ നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 ന് റിലീസിനെത്തേണ്ടിയിരുന്ന ചിത്രം കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം റിലീസ് അനിശ്ചിതത്വത്തിലാവുകയായിരുന്നു.

മോഹന്‍ലാലിനൊപ്പം വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആശിര്‍വാദ് ഫിലിംസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ഐ.വി ശശിയുടെ മകനായ അനി ഐ വി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര പ്രവര്‍ത്തകരാണ് മരയ്ക്കാര്‍ എന്ന ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരിക്കുന്നത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker