IndiaNEWS

24 മണിക്കൂറിനിടെ 3,23,144 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 1,76,36,307 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2771 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ കോവിഡ് മരണം 1,97,894 ആയി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,827 പേരാണ് രോഗമുക്തരായത്. ഇതോടെ 1,45,56,209 പേരാണ് ആകെ കോവിഡ് മുക്തരായത്. നിലവില്‍ 28,82,204 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 14,52,71,186 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു. രാജ്യത്തുടനീളം 28,09,79,877 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ ദിവസം മാത്രം 16,58,700 സാമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker