IndiaLead NewsNEWS

കശ്മീരിൽ ഏറ്റുമുട്ടൽ; 6 ഭീകരരെ വധിച്ചു, ഒരു പൊലീസുകാരന് പരിക്ക്‌

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം, അനന്ത്‌നാഗ് ജില്ലകളില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന ആറ് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ നൗഗാം മേഖലയില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി.

ഭീകരര്‍ ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണെന്നു കശ്മീരിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വിജയ് കുമാര്‍ പറഞ്ഞു. നാലു ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണെന്നു കശ്മീര്‍ പൊലീസിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു. മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ സ്ഥിരീകരിച്ചു വരികയാണ്.

Back to top button
error: