IndiaNEWS

മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നാളെ തുറക്കും, തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം വെള്ളിയാഴ്ച മുതല്‍

കരവിളക്ക് പൂജകള്‍ക്കായി ശബരിമലയില്‍ വ്യാഴാഴ്ച നട തുറക്കും. അന്ന് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വിശ്വാസികളെ വെള്ളിയാഴ്ച മുതല്‍ കരിമല വഴി കയറ്റിവിടും. ജനുവരി 14നാണ് മകരവിളക്ക്.നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. വെള്ളിയാഴ്ച് പുലർച്ചെ നാല് മണി മുതലാണ് തീർത്ഥാടകരെ കടത്തി വിടുക.
ഒരു ദിവസം 30,000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളത് എങ്കിലും ആദ്യ നാലു ദിവസങ്ങളില്‍ ശരാശരി 8000 പേര്‍ മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ എന്നാണ് റിപ്പോർട്ട്.അതേ സമയം, 41 ദിവസം നീണ്ടു നിന്ന മണ്ഡലപൂജ കാലത്ത് 11 ലക്ഷം തീർത്ഥാടകർ ആണ് സന്നിധാനത്ത് ദർശനത്തിന് വേണ്ടി എത്തിയത്.
 മകര വിളക്ക് കണക്കിലെടുത്ത്  കനത്ത സുരക്ഷ ക്രമീകരണങ്ങളാണ്  പമ്പ, നിലയ്ക്കൽ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Back to top button
error: