IndiaNEWS

അർത്ഥവത്തായ ആശയവിനിമയം, ബൈഡനുമായുള്ള ചർച്ചയ്ക്ക് ശേഷം മോഡി

വാക്സിന് വേണ്ടുന്ന അസംസ്കൃത വസ്തുക്കളുടെ കൈമാറ്റം സംബന്ധിച്ചും ചർച്ച നടന്നതായി മോഡി വ്യക്തമാക്കി

അമേരിക്കൻ പ്രസിഡന്റുമായി നടന്നത് അർത്ഥവത്തായ ആശയവിനിമയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ടെലിഫോണിൽ ആയിരുന്നു ഇരുവരുടെയും ആശയവിനിമയം.

കോവിഡ് 19 നെ നേരിടാൻ ഇന്ത്യയെ സഹായിക്കാനുള്ള അമേരിക്കൻ തീരുമാനത്തെ മോഡി സ്വാഗതം ചെയ്തു. “അമേരിക്കൻ പ്രസിഡന്റുമായി അർത്ഥവത്തായ ആശയവിനിമയം നടന്നു. രണ്ട് രാജ്യങ്ങളിലെയും കോവിഡ് സ്ഥിതി വിലയിരുത്തി. അമേരിക്ക ഇന്ത്യയ്ക്ക് നൽകുന്ന സഹായത്തിന് പ്രസിഡന്റ്റിനോട് നന്ദി പറഞ്ഞു.”മോഡി ട്വിറ്ററിൽ കുറിച്ചു.

വാക്സിന് വേണ്ടുന്ന അസംസ്കൃത വസ്തുക്കളുടെ കൈമാറ്റം സംബന്ധിച്ചും ചർച്ച നടന്നതായി മോഡി വ്യക്തമാക്കി. ഇന്ത്യ-അമേരിക്ക ആരോഗ്യമേഖലാ സഹകരണം ലോകത്തെ പ്രതിസന്ധികളെ നേരിടാൻ പര്യാപ്തമാണെന്ന് മറ്റൊരു ട്വീറ്റിൽ മോഡി കുറിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker