KeralaNEWS

പാനൂർ മൻസൂർ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു, ഒരു ഭാഗം കത്തി നശിച്ചു

പാനൂർ മൻസൂർ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. പി.പി.ജാബിറിന്റെ വീടിനാണ് തീയിട്ടത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായതെന്നാണ് പോലീസും ഫയർഫോഴ്സും പറയുന്നത്.

സിപിഎം വള്ളുവക്കണ്ടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാണ് പി.പി.ജാബിർ. മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിൽ പത്താംപ്രതികൂടിയാണ് ജാബിർ.

വീടിന്റെ പുറക് വശത്താണ് തീയിട്ടത്. ഒരു ഭാഗം കത്തി നശിച്ചു. പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറും സ്കൂട്ടറും കത്തി നശിച്ചു.പോലീസും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker