KeralaNEWS

കേരളത്തിൽ ഓക്സിജന്റെ ആവശ്യം ഉയരുന്നു

ഏപ്രിൽ 30 ആവുമ്പോഴേക്കും ഇത് 103 ടണ്ണിലേയ്ക്ക് ഉയരുമെന്നാണ് കണക്ക് കൂട്ടൽ

കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ഓക്സിജന്റെ ആവശ്യം ഉയരുന്നു .കഴിഞ്ഞ ആഴ്ച വരെ ദിവസവും പരമാവധി 85 ടൺ ഓക്സിജൻ ആയിരുന്നു വേണ്ടിയിരുന്നത് .എന്നാൽ ഇപ്പോഴത് 95 ടൺ വരെ ആയിട്ടുണ്ട് .

ഏപ്രിൽ 30 ആവുമ്പോഴേക്കും ഇത് 103 ടണ്ണിലേയ്ക്ക് ഉയരുമെന്നാണ് കണക്ക് കൂട്ടൽ .സംസ്ഥാനത്തെ ആശുപത്രികൾ ഓക്സിജൻ ബെഡുകളുടെ എണ്ണം കൂട്ടിത്തുടങ്ങിയതോടെയാണ് കേരളത്തിൽ ഓക്സിജന്റെ ആവശ്യം ഉയരുന്നത് .

സംസ്ഥാനത്തിന്റെ മെഡിക്കൽ ഓക്സിജൻ ഉത്പാദനശേഷി 200 ടൺ ആണ് .തമിഴ്നാടിനു 90 ടണ്ണും കർണാടകക്ക് 40 ടണ്ണും ഓക്സിജൻ കേരളം നൽകുന്നുണ്ട് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker