IndiaNEWS

കോവിഡ് വാക്സിൻ വില കുറക്കണം ,മരുന്ന് കമ്പനികളോട് കേന്ദ്രം

വാക്സിനേഷൻ മൂന്നാം ഘട്ടം മെയ് ഒന്നിന് ആരംഭിക്കാൻ ഇരിക്കെ ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് കേന്ദ്ര നീക്കം

കോവിഡ് വാക്സിന്റെ വില കുറയ്ക്കണമെന്ന് വാക്സിൻ നിർമ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു .വാക്സിനേഷൻ മൂന്നാം ഘട്ടം മെയ് ഒന്നിന് ആരംഭിക്കാൻ ഇരിക്കെ ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് കേന്ദ്ര നീക്കം .

കോവീഷീൽഡ്‌ ,കോവാക്സിൻ എന്നിവയാണ് നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകൾ .ഐ സി എം ആറിന്റെ സഹായത്തോടെ ഭാരത് ബയോടെക് ആണ് കോവാക്സിൻ വികസിപ്പിച്ചെടുത്തത് .പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് രാജ്യത്ത് കോവീഷീൽഡ്‌ നിർമ്മിക്കുന്നത് .

കോവീഷീൽഡ്‌ വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും വിതരണം ചെയ്യും എന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത് .കോവാക്സിന്റെ പ്രഖ്യാപിച്ച നിരക്ക് ആകട്ടെ സംസ്ഥാന സർക്കാരുകൾക്ക് 600 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയുമാണ് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker