IndiaNEWS

വം​ശ​ഹ​ത്യ ആ​ഹ്വാ​നം: സ​ന്യാ​സി​മാ​ർ​ക്കൊ​പ്പം ചിരിച്ചുല്ലസിച്ച് ഹരിദ്വാറിൽ  പോലീസുകാരും; വീഡിയോ പുറത്ത്

രിദ്വാർ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ലെ ധ​ര്‍​മ സ​ന്‍​സ​ദ് സ​ന്യാ​സി സ​മ്മേ​ള​ന​ത്തി​ൽ മു​സ്‌​ലിം​ങ്ങ​ള്‍​ക്കെ​തി​രെ അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തും ഹി​ന്ദു രാ​ഷ്ട്ര​ത്തി​ന് വേ​ണ്ടി പോ​രാ​ടാ​ന്‍ പ്ര​തി​ജ്ഞ​യെ​ടു​ത്തു​മു​ള്ള സ​ന്യാ​സി​മാ​രോ​ടൊ​പ്പം ചി​രി​ച്ചു​ല്ല​സി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ഡി​യോ പു​റ​ത്ത്. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.
പോ​ലീ​സ് ന​മ്മു​ടെ പ​ക്ഷ​ത്തു​ണ്ടാ​കു​മെ​ന്ന് കാ​വി വ​സ്ത്ര​മ​ണി​ഞ്ഞ സ​ന്യാ​സി​മാ​ർ പ​റ​യു​മ്പോ​ൾ പോ​ലീ​സു​കാ​ര​ൻ ചി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ മു​മ്പും അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത യ​തി ന​ര​സിം​ഹാ​ന​ന്ദ് ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രാ​ണ് സ​ന്യാ​സി​മാ​ർ.

Back to top button
error: