IndiaNEWS

മാരുതി സുസൂക്കിയുടെ മുന്‍ എം.ഡി ജഗദീഷ് ഖട്ടര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മാരുതി സുസൂക്കി കമ്പനിയുടെ മുന്‍ എം.ഡി ജഗദീഷ് ഖട്ടര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവയാണ് മരണവിവരം സ്ഥിരീകരിച്ചത്.

1993-2007 വരെ മാരുതിയുടെ ഭാഗമായിരുന്ന അദ്ദേഹം 1993 ല്‍ മാര്‍ക്കറ്റിങ്ങ് വിഭാഗം ഡയറക്ടറായിരുന്നു. 1999 ല്‍ സര്‍ക്കാരിന്റെ ആദ്യ നോമിനിയായി. 2002ല്‍ സുസൂക്കി മോട്ടര്‍ കോര്‍പ്പറേഷന്‍ ആയെങ്കിലും ജഗദീഷ് നോമിനിയായി തുടര്‍ന്നു.ഐ.എ.എസുകാരനായി കേന്ദ്ര,സംസ്ഥാന, സര്‍വീസുകള്‍ക്ക് ശേഷമാണ് മാരുതിയില്‍ ഖട്ടര്‍ എത്തുന്നത്.കേന്ദ്ര സ്റ്റീല്‍ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker