NewsThen Special

ആകെയുള്ള രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ബീഡി തൊഴിലാളിയെ പരിചയപ്പെടുത്തി മാധ്യമ പ്രവർത്തകൻ, 50 ശതമാനം കമ്മ്യൂണിസ്റ്റ് ആയത് കൊണ്ടാണ് ബാങ്ക് അക്കൗണ്ടിലെ മിച്ചം സാമ്പാദ്യം സംഭാവന നൽകിയതെന്ന് പ്രതികരണം

"സ്വന്തം ജീവൻ പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിക്കാൻ അവസരം ലഭിക്കുമ്പോൾ മാത്രമേ ഒരാൾക്ക് 100 ശതമാനം കമ്മ്യൂണിസ്റ്റെന്ന് അവകാശപ്പെടാൻ കഴിയൂ"

ബാങ്ക് അക്കൗണ്ടിൽ മിച്ചമുള്ള സമ്പാദ്യം വാക്‌സിനേഷൻ ചലഞ്ചിന്റെ ഭാഗമായി സംഭാവന ചെയ്ത ബീഡി തൊഴിലാളിയെ തിരയുകയായിരുന്നു മാധ്യമലോകം. കണ്ണൂർ കുറുവ സ്വദേശിയായ ആ മനുഷ്യ സ്നേഹിയെ പരിചയപ്പെടുത്തുകയാണ് മാധ്യമപ്രവർത്തകൻ എം സന്തോഷ്‌.

എം സന്തോഷിന്റെ ഫേസ്ബുക് പോസ്റ്റ് –

ഇതാണ് രണ്ട് ദിവസമായി കേരളം അന്വേഷിക്കുന്ന ആ മനുഷ്യൻ.മുഴുവൻ സമ്പാദ്യവും വാക്സിൻ ചലഞ്ചിലേക്ക് നൽകിയ ബീഡി തൊഴിലാളിയായ കണ്ണൂർ കുറുവ സ്വദേശി ചാലാടൻ ജനാർദ്ദനൻ.
എന്റെ ചോദ്യം അദ്ദേഹത്തോട് എന്താണ് ഇങ്ങനെ ചെയ്യാൻ കാരണം?
മറുപടി:ഞാൻ 50 ശതമാനം കമ്മ്യൂണിസ്റ്റ് ആയത് കൊണ്ട്.
എന്റെ ചോദ്യം:അതെന്താ 50 ശതമാനം?
മറുപടി: സ്വന്തം ജീവൻ പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിക്കാൻ അവസരം ലഭിക്കുമ്പോൾ മാത്രമേ ഒരാൾക്ക് 100 ശതമാനം കമ്മ്യൂണിസ്റ്റെന്ന് അവകാശപ്പെടാൻ കഴിയൂ….
എന്തൊരു മനുഷ്യനാണിയാൾ….

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker