IndiaNEWS

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 3,52,991 രോഗബാധിതര്‍

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരാണ് രോഗംമൂലം മരണപ്പെട്ടത്. ഇതോടെ ആകെ കോവിഡ് മരണം 1,95,123 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,272 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 1,43,04,382 പേരാണ് പൂര്‍ണമായും രോഗമുക്തരായത്. നിലവില്‍ 28,13,658 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

രാജ്യത്തുടനീളം 14,19,11,223 പേര്‍ ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഐസിഎംആര്‍ കണക്കുകള്‍ പ്രകാരം 27,93,21,177 സാമ്പിളുകളാണ് ഇതുവരെ രാജ്യത്തുടനീളം പരിശോധിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker