IndiaNEWS

18 നും 45 നും ഇടയിൽ പ്രായം ഉള്ളവർക്ക് സ്വകാര്യ സെന്ററുകളിൽ മാത്രമേ വാക്സിനേഷൻ സൗകര്യം ഉണ്ടാകൂവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റ്‌, മണിക്കൂറുകൾക്കുള്ളിൽ ട്വീറ്റ്‌ അപ്രത്യക്ഷമായി

18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷനുള്ള മാർഗ്ഗ നിർദ്ദേശവുമായി പുറത്തിറങ്ങിയ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റ് മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമായി. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് സ്വകാര്യ സെന്ററുകളിൽ മാത്രമേ വാക്സിനേഷൻ സൗകര്യം ഉണ്ടാകൂവെന്ന് ട്വീറ്റിൽ പ്രത്യേകം പറഞ്ഞിരുന്നു.

“കൊറോണയെ നേരിടാൻ ഒന്നിക്കാം” എന്ന ഹാഷ് ടാഗിൽ ആണ് ട്വീറ്റ് പോസ്റ്റ്‌ ചെയ്തത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തു വേണം വാക്സിനേഷൻ പ്രക്രിയ തുടങ്ങാനെന്ന് ട്വീറ്റ്‌ നിർദേശിക്കുന്നു. ഏപ്രിൽ 28 മുതൽ രജിസ്റ്റർ ചെയ്തു തുടങ്ങാം എന്നും പറയുന്നു.

എന്തുകൊണ്ടാണ് ട്വീറ്റ് അപ്രത്യക്ഷമായത് എന്ന് വ്യക്തമല്ല.18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് സ്വകാര്യ സെന്ററുകളിൽ മാത്രമേ വാക്സിനേഷൻ സൗകര്യം ഉണ്ടാകൂവെന്ന അറിയിപ്പിനെ നിരവധി പേർ കമന്റിൽ വിമർശിച്ചിരുന്നു.

പിന്നീട് ഇത് പുതുക്കി 18 മുതൽ 45 വയസു വരെയുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ എടുക്കാം എന്നും എന്നാൽ അതിന് കേന്ദ്ര വിഹിതം ലഭിക്കില്ല എന്നും മന്ത്രാലയം അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker