KeralaLead NewsNEWS

വെഞ്ഞാറമൂട് നിന്ന് കാണാതായ 3 ആണ്‍കുട്ടികളെയും കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് നിന്ന് കാണാതായ 3 ആണ്‍കുട്ടികളെയും കണ്ടെത്തി. വീട്ടില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് 11, 13,14 വയസുള്ള കുട്ടികളെ കാണാതായത്. മൂവരും അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നവരും ബന്ധുക്കളുമാണ്.

രാത്രിയോടെയാണ് വെഞ്ഞാറമൂട് പൊലീസിന് പരാതി ലഭിക്കുന്നത്. പരിസരത്ത് ഇവരെ കണ്ടതായി ചില സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ പൊലീസ് അവിടങ്ങളിലെത്തി പരിശോധിച്ചിരുന്നു. എന്നാല്‍ അവരെ കണ്ടെത്താനായില്ല. കാണാതായവരില്‍ ഒരു കുട്ടി നേരത്തെയും വീടുവിട്ടു പോയതായി പറയുന്നുണ്ട്. മറ്റൊരു കുട്ടി വീട്ടിലെ കുടുക്ക പൊട്ടിച്ച് 4000 രൂപയും എടുത്താണ് പോയത്.

Back to top button
error: