CrimeNEWS

വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം ചെല്ലാനം സ്വദേശി നോബിള്‍ പ്രകാശിനെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നരവര്‍ഷമായി യുവതിയെ ലൈംഗികമായ പീഡിപ്പിച്ച നോബി നഗ്‌നചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ യുവതിയില്‍ നിന്നും കൈക്കലാക്കിയിരുന്നു. പിന്നീട് വീണ്ടും ഇത്തരത്തില്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് നിന്ന് നോബിയെ പിടികൂടുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker