IndiaLead NewsNEWS

ഒമിക്രോണ്‍; ബംഗളൂരുവില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ

ബംഗളൂരു: ബംഗളൂരുവില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ നിലവില്‍വരും. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ജനുവരി ആറ് വരെയാണ് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒമിക്രോണ്‍ കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നടപടി. അടിയന്തര സര്‍വ്വീസുകള്‍ അനുവദിക്കും. പൊതു ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ 50% പേരെ മാത്രം പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ.

അതേസമയം, കേരളത്തില്‍ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 30 മുതലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളത്. 30 മുതല്‍ ജനുവരി രണ്ട് വരെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുതുവര്‍ഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. കടകള്‍ രാത്രി 10 മണിക്ക് അടയ്ക്കണം. അനാവശ്യ യാത്രകള്‍ പാടില്ല എന്നും നിര്‍ദ്ദേശമുണ്ട്. പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല.

Back to top button
error: