IndiaNEWS

കോവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയില്‍ ഒരാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അടുത്ത തിങ്കളാഴ്ച വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. കോവിഡ് കേസുകളുടെ വര്‍ധനവിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആരോഗ്യസംരക്ഷണമേഖല താറുമാറായതിനാലാണ് ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ ആഴ്ച ആറുദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് അടുത്ത മാസം മൂന്നിന് വൈകിട്ട് വരെ തുടരും.

ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമായി ഡല്‍ഹിയിലെ ആശുപത്രികളില്‍ കൂട്ടമരണങ്ങള്‍ക്കു വഴിവെച്ചതോടെ സംസ്ഥാനങ്ങളോട് കെജ്രിവാള്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. മെഡിക്കല്‍ ഓക്‌സിജന്‍ അധികമുണ്ടെങ്കില്‍ ഡല്‍ഹിക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത തരത്തിലുള്ള കോവിഡ് പ്രതിസന്ധിയാണുള്ളതെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker