LIFEMovie

കോവിഡ് ബാധിതര്‍ക്ക് സഹായഹസ്തം; ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്​ ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ്കുമാര്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിതരെ സഹായിക്കുന്നതിനായി ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് ഒരു കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ ഗംഭീര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘അന്ധകാരത്തിന്റെ ഈ സമയത്ത് വരുന്ന എല്ലാ സഹായങ്ങളും പ്രതീക്ഷയുടെ ഒരു കിരണമാണ്. അശരണര്‍ക്ക് ഭക്ഷണവും മരുന്നും ഓക്‌സിജനും എത്തിക്കാന്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് ഒരു കോടി രൂപ നല്‍കിയ അക്ഷയ് കുമാറിന് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ’ -ഗംഭീര്‍ ട്വീറ്റ് ചെയ്തു.

‘ഇത് ശരിക്കും ദുഷ്‌കരമായ സമയമാണ് ഗൗതം ഗംഭീര്‍. സഹായിക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. നാമെല്ലാവരും ഉടന്‍ തന്നെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറുമെന്ന് പ്രത്യാശിക്കുന്നു. സുരക്ഷിതമായി ഇരിക്കുക’ -ഗംഭീറിന്റെ ട്വീറ്റിന് മറുപടിയായി അക്ഷയ് കുറിച്ചു. അതേസമയം, കോവിഡ് ബാധിതനായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അക്ഷയ് കഴിഞ്ഞ ദിവസമാണ് രോഗമുക്തനായി സ്വവസതിയിലേക്ക് എത്തിയത്.

കഴിഞ്ഞ വര്‍ഷം മഹാമാരിയുടെ തുടക്കത്തില്‍ പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് 25 കോടി രൂപയും മുംബൈ പൊലീസ് ഫൗണ്ടേഷനിലേക്ക് രണ്ടുകോടി രൂപയും അക്ഷയ് സഹായം നല്‍കിയിരുന്നു. മാത്രമല്ല പ്രളയത്തിന്റെ സമയത്ത് അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഒരു കോടി രൂപയും അക്ഷയ് നല്‍കിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker