KeralaNEWS

തത്തമംഗലം കുതിരയോട്ടം; 18 കമ്മിറ്റിക്കാരും 16 കുതിരക്കാരും അറസ്റ്റില്‍

പാലക്കാട്: തത്തമംഗലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കുതിരയോട്ടം നടത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റില്‍. 18 കമ്മിറ്റിക്കാരും 16 കുതിരക്കാരുമാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് ചിറ്റൂര്‍ പൊലീസ് അറിയിച്ചു.തത്തമംഗലം അങ്ങാടി വേലയുമായി ബന്ധപ്പെട്ടാണ് കുരിതയോട്ടം സംഘടിപ്പിച്ചത്. തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ തുടര്‍ന്നുള്ള ഉത്സവ ചടങ്ങുകള്‍ നിര്‍ത്തിവച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്ന പരിപാടിയെക്കുറിച്ച് വിവരം ലഭിച്ച പോലീസ് സംഘാടകരോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു കുതിരയെ മാത്രം പങ്കെടുപ്പിച്ച് ആചാരം നടത്താനായിരുന്നു പൊലീസ് നല്‍കിയ നിര്‍ദ്ദേശം. ഇത് ലംഘിച്ച സംഘാടകര്‍ നാല്പത്തിയഞ്ച് കുതിരകളെയും നിരത്തിലിറക്കുകയായിരുന്നു. തുടര്‍ന്ന്
സംഘാടകര്‍ക്കെതിരേയും കുതിരയോട്ടത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയും പോലീസ് കേസെടുക്കുകയായിരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമലംഘനത്തിനാണ് കേസെടുത്തത്. 25 ഉത്സവ കമ്മിറ്റി ഭാരവാഹികള്‍,47 കുതിരക്കാര്‍, 200 ലേറെ നാട്ടുകാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker