Big Breaking

ഓക്സിജൻ കിട്ടാതെ പിടഞ്ഞ് മരണം ,മോഡി സർക്കാർ പ്രതിക്കൂട്ടിൽ

പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരം ഉരുത്തിരിഞ്ഞില്ല

കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോഡി സർക്കാർ പൂർണ പരാജയം എന്ന് വിമർശനം .ഓക്സിജൻ ക്ഷാമം മൂലം ഡൽഹിയിൽ നിരവധി പേർ പിടഞ്ഞു വീഴുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നാണ് വിമർശനം .

പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരം ഉരുത്തിരിഞ്ഞില്ല .പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്ന ആൾക്കൂട്ട യോഗങ്ങളിൽ ബംഗാളിൽ പ്രസംഗിക്കുന്ന തിരക്കിൽ ആയിരുന്നു .

അമിത് ഷായാകട്ടെ ബംഗാൾ കഴിഞ്ഞ് ഗുജറാത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് .ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും ആരോഗ്യമന്ത്രിയും കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധ ഊന്നുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല .

ഓക്സിജൻ വിതരണത്തിൽ ആസൂത്രിതമായി തീരുമാനമെടുക്കാൻ കേന്ദ്രത്തിനു കഴിഞ്ഞില്ല എന്ന വിമർശനത്തിന് ഉത്തരം പറയാൻ കേന്ദ്രത്തിന് ആയിട്ടില്ല .ഡൽഹിയും ഹരിയാനയും തമ്മിലുള്ള ഓക്സിജൻ തർക്കത്തിന് മുമ്പിൽ കേന്ദ്രം പകച്ചുനിൽക്കുകയാണ് .

ലെഫ്റ്റനൻ്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലിന് കഴിഞ്ഞ മാസമാണ് രാഷ്രപതി അംഗീകാരം നൽകിയത് .ഡൽഹിയിലെ ഓക്സിജൻ പ്രതിസന്ധിയിൽ ലെഫ്റ്റനൻ്റ് ഗവർണർക്ക് എന്ത് ചെയ്യാൻ കഴിയുന്നു എന്ന ചോദ്യം ബാക്കി നിൽക്കുന്നു .

കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ സംസ്ഥാനങ്ങൾ വ്യാപകമായി വിമർശിക്കുകയാണ് .സംസ്ഥാനങ്ങളെ കമ്പോളത്തിൻറെ മത്സരത്തിന് വിട്ടുകൊടുത്ത് നോക്കിനിൽക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ ശക്തമായ ജനവികാരം ആണ് ഉയരുന്നത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker