IndiaNEWS

ഡൽഹിക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ, മുഖ്യമന്ത്രിമാർക്ക് കത്തെഴുതി അരവിന്ദ് കെജ്‌രിവാൾ

രൂക്ഷമായ ഓക്സിജൻ ക്ഷാമം മൂലം നിരവധിപേരാണ് ഡൽഹിയിൽ മരണമടയുന്നത്

രാജ്യതലസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടി ഓക്സിജൻ നൽകാൻ അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സംസ്ഥാന മുഖ്യമന്ത്രിമാർ കത്തെഴുതി. രൂക്ഷമായ ഓക്സിജൻ ക്ഷാമം മൂലം നിരവധിപേരാണ് ഡൽഹിയിൽ മരണമടയുന്നത്.

ഡൽഹിയിലെ പല ആശുപത്രികളും ഓക്സിജൻ ഇല്ലാത്തതുമൂലം ബെഡുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്. ഡൽഹിയിൽ എമ്പാടുമുള്ള ഡോക്ടർമാർ പ്രതിസന്ധി വിവരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നുണ്ട്.

” ഞാൻ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിരിക്കുകയാണ്. ഏതെങ്കിലും തരത്തിൽ ഓക്സിജൻ തന്ന് സഹായിക്കാമോ എന്ന് ചോദിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഞങ്ങളെ സഹായിക്കുന്നുണ്ട്. എന്നാൽ ഡൽഹിയിലെ ഇപ്പോഴത്തെ അവസ്ഥയിൽ അതൊന്നും പോരാ. ” അരവിന്ദ് കെജരിവാൾ പറഞ്ഞു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker