KeralaNEWS

ബി.ജെ.പിക്കായി എത്തിച്ച കുഴൽപണം:തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം-സിപിഐ എം

മൂന്നര കോടി രൂപ തൃശൂർ കൊടകരയിൽ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ ബി.ജെ.പിക്ക് കോടികണക്കിന്
രൂപ കുഴൽപണമായി കൊണ്ടുവന്ന സംഭവം തെരഞ്ഞെടുപ്പ് കമ്മീഷൻ
അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ആവശ്യപ്പെട്ടു.
ഈ കള്ളപ്പണത്തിൽ നിന്ന്
മൂന്നര
കോടി
രൂപ തൃശൂർ കൊടകരയിൽ
കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്. സമാനമായ സംഭവം പാലക്കാടും
നടന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കമാണ്
ഇവിടെ വെളിപ്പെട്ടത്. ഉത്തരേന്ത്യൻ മോഡലിൽ കള്ളപണം ഒഴുക്കി ജനാധിപത്യം
അട്ടിമറിക്കാൻ നടത്തിയ ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണണമെന്നും
എ.വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പാണ് കുഴൽപണമായി ബി.ജെ.പിക്ക്
പണമെത്തിയത്. ഇതിൽനിന്നാണ് മൂന്നര കോടിരൂപ കൊള്ളയടിച്ചത്. കേരളത്തിൽ
ഇത്തരം സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. ക്വട്ടേഷൻ സംഘമാണ് കൊള്ളയ്ക്ക്
പിന്നിലെന്നും അതിന് പിന്നിൽ ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് പങ്കുള്ളതായും
പരാതിയുണ്ട്. കേരളത്തിൽ ബി.ജെ.പി സ്ഥാനാർഥികൾക്കായി എത്തിയ
കള്ളപണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണിത്. പുറത്തു വന്ന വാർത്തകൾ പ്രകാരം
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കായാണ് കൊള്ളയടിക്കപ്പെട്ട പണമെത്തിയത്.
സമാനമായി എല്ലാ ജില്ലകൾക്കും പണമെത്തിക്കാണും. അതിനാൽ ഇതേകുറിച്ച്
സമഗ്രമായ അന്വേഷണം വേണം.

രാജ്യം ഭരിക്കുന്ന പാർട്ടിതന്നെ കള്ളപ്പണത്തിന്റെ
ഗുണഭോക്താക്കളാകുകയാണ്. കള്ളപ്പണം തടയാനെന്ന് പറഞ്ഞ് മുമ്പ് നോട്ടുനിരോധനം
ഏർപ്പെടുത്തിയവരുടെ ഈ ചെയ്തി ജനം ചർച്ച ചെയ്യണം.

തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി വലിയ തോതിൽ പണം ഒഴുക്കുന്നതായി
എൽ.ഡി.എഫ് ചൂണ്ടിക്കാട്ടിയതാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ്
പണമെത്തിച്ചത്. ഇതിനായി ചില പ്രമുഖർ ദിവസങ്ങളോളം കേരളത്തിൽ തങ്ങി. പണം
വാരിവിതറി വോട്ടർമാരെ ചാക്കിട്ട് പിടിക്കലായിരുന്നു ലക്ഷ്യം. എന്നാൽ തെരഞ്ഞെടുപ്പ് ഫലം
വരുന്നതോടെ ബി.ജെ.പിയുടെ ആ തന്ത്രം കേരളം അർഹിക്കുന്ന
അവജ്ഞതയോടെ തള്ളിയതായി ബോധ്യപ്പെടും.
ബിജെപിക്കാണ് കുഴൽപണം
കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടും ആ പാർടിയുടെ പേര് പറയാൻ മിക്ക മാധ്യമങ്ങളും
മടിക്കുകയാണ്. ഈ
ജനാധിപത്യത്തിനും മാധ്യമ നിഷ്പക്ഷതക്കും
ഭൂഷണമല്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker