KeralaNEWS

വയനാട്ടില്‍ കുരങ്ങുപനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കല്‍പറ്റ: കോവിഡിന് പിന്നാലെ വയനാട് ജില്ലയിലെ വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ കുരങ്ങുപനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെയും നാഷനല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെ് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

കുരങ്ങുപനി സ്ഥിരീകരിച്ച തിരുനെല്ലി പഞ്ചായത്തിലും കുരങ്ങുപനി ഭീഷണിയുള്ള ചെക്കുനി, ഐക്കോലി, കൊട്ടിയൂര്‍, കാരമ്മല്‍ പ്രദേശങ്ങളിലുമാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വളര്‍ത്തുമൃഗങ്ങളിലെ ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളുംഇവിടങ്ങളില്‍ വിതരണം ചെയ്തു.

കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളും ഉയര്‍ന്ന താപനിലയുമാണ് മൃഗങ്ങളിലെ
ബാഹ്യപരാദങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായത്. ബാഹ്യപരാദങ്ങള്‍ മുഖേന മനുഷ്യരിലേക്ക് പകരുന്ന കുരങ്ങു പനി പോലുള്ള ജന്തുജന്യ രോഗങ്ങള്‍ വര്‍ധിക്കുവാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker