Pravasi

കോവിഡ് വ്യാപനം ; ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് കുവൈത്തും വിലക്കേര്‍പ്പെടുത്തി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. എന്നാല്‍, ചരക്ക് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമല്ല എന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

അതസമയം,യാത്രാ വിലക്ക് പ്രാബല്യത്തിലായത്തോടെ കൊച്ചിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെയും സ്വദേശികളുടെ ഗാര്‍ഹിക തൊഴിലാളികളെയും കൊണ്ടു കുവൈത്തിലേക്ക് പുറപ്പെടാനിരുന്ന കുവൈത്ത് എയര്‍ വേയ്‌സ്, ജസീറ എയര്‍ വേയ്‌സ് വിമാനങ്ങള്‍ അവസാന നിമിഷം റദ്ദാക്കി.

കോവിഡ് വ്യാപനം കണക്കിലെടുത്തു ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയില്‍നിന്ന് നേരിട്ടോ അല്ലാതെയോ വരുന്നവര്‍ മറ്റൊരു രാജ്യത്ത് രണ്ടാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കേണ്ടി വരും. അതേസമയം, കുവൈത്ത് സ്വദേശികള്‍ക്കും അവരുടെ കുടുംബ ബന്ധുക്കള്‍ക്കും അവരുടെ വീട്ടുജോലിക്കാര്‍ക്കും വിലക്ക് ബാധകമല്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker