Big Breaking

സർക്കാറിന് 2 ലക്ഷം, വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത വയോധികന്റെ അക്കൗണ്ടിൽ ഇനി ബാക്കി 850 രൂപ മാത്രം

മറ്റൊന്നും പിന്നെ പറയേണ്ടി വന്നില്ല. "മലയാളി പൊളിയാണ് "എന്ന ക്യാപ്ഷൻ വെറുതെയല്ല എന്ന് മാത്രം

കേന്ദ്ര സർക്കാരിന്റെ തലതിരിഞ്ഞ വാക്സിൻ നയത്തിൽ പ്രതിഷേധിച്ചും എല്ലാ വിഭാഗക്കാർക്കും കോവിഡ് വാക്സിൻ എത്തിക്കാനുമായി കേരളീയർ നടത്തുന്ന വാക്സിൻ ചലഞ്ചിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുക്കുന്നുണ്ട്. തങ്ങളാൽ ആവുന്നത് അപരന് ചെയ്യുക എന്നത് തന്നെയാണ് ഓരോ മലയാളിയും സ്വയം ഇപ്പോൾ ചെയ്യുന്നത്. “മലയാളി പൊളിയാടാ” എന്ന് അഭിമാനത്തോടെ പറയാൻ ഒരു കാരണം ഇതാ.

ഇന്നലെ രാവിലെ കണ്ണൂർ ടൗണിലെ ഒരു ബാങ്കിന്റെ ബ്രാഞ്ചിൽ അവശനായ ഒരു മനുഷ്യൻ ചെന്നു. തന്റെ അക്കൗണ്ടിൽ എത്ര രൂപ ബാക്കിയുണ്ട് എന്നാണ് അയാൾക്ക് അറിയേണ്ടിയിരുന്നത്. രണ്ടു ലക്ഷത്തി എണ്ണൂറ്റി അമ്പത് രൂപ എന്ന് ഉദ്യോഗസ്ഥൻ പരിശോധിച്ച് മറുപടി നൽകി. ഇതിൽ രണ്ട് ലക്ഷം രൂപ കോവിഡ് വാക്സിൻ വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായിരുന്നു അടുത്ത നിർദ്ദേശം.

ബാങ്ക് ഉദ്യോഗസ്ഥൻ സിപി സൗന്ദർരാജ് പറയുന്നത് കേൾക്കുക. ” ആദ്യം ഞങ്ങൾക്കൊക്കെ അമ്പരപ്പായിരുന്നു. പിന്നെ ഞങ്ങളെല്ലാം ഈ മനുഷ്യന്റെ മുമ്പിൽ എത്ര ചെറുതാണെന്ന് തോന്നി. ”

ആ മനുഷ്യനോട് സൗന്ദർരാജ് സംസാരിച്ചു. ജീവിക്കാൻ മറ്റു ചുറ്റുപാടുകൾ ഒന്നും ഇല്ല എന്ന് മനസ്സിലായി. ഏതെങ്കിലും വൈകാരികതയുടെ പുറത്ത് തീരുമാനമെടുത്തത് ആണെങ്കിലോ എന്ന് കരുതി ഒരുലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാൽ പോരെ എന്ന് ചോദിച്ചു. നിങ്ങൾക്ക് പൈസയുടെ ആവശ്യം വരില്ലേ എന്നും ഓർമിപ്പിച്ചു.

” എനിക്ക് ജീവിക്കാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടുമില്ല. ഞാൻ ബീഡി തെറുപ്പുകാരൻ ആണ്. മാത്രമല്ല വികലാംഗ പെൻഷൻ കിട്ടുന്നുണ്ട്. എനിക്ക് ജീവിക്കാൻ ഇതൊക്കെ തന്നെ ധാരാളം മതി. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞപ്പോൾ ഞാൻ വളരെ ആലോചിച്ച് ആണ് ഈ തീരുമാനം എടുത്തത്. ഈ പണം അയച്ചാൽ മാത്രമേ എനിക്ക് ഇന്ന് ഉറങ്ങാൻ കഴിയൂ. എന്റെ പേര് മറ്റാരോടും പറയുകയും അരുത്. ” അയാൾ പറഞ്ഞു.

വിഷയം ബാങ്ക് മാനേജരുമായി അടക്കം ചർച്ച ചെയ്തു. വീട്ടുകാരെ വിവരം അറിയിക്കണോ എന്നൊക്കെ ആലോചിച്ചു. എന്നാൽ വന്നയാൾ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. തന്റെ അക്കൗണ്ടിൽ ഉള്ള പണം അയക്കാൻ നിങ്ങൾക്ക് എന്താണ് ബുദ്ധിമുട്ട് എന്ന് ചോദിച്ച് ദേഷ്യപ്പെടുകയും ചെയ്തു. മറ്റൊന്നും പിന്നെ പറയേണ്ടി വന്നില്ല. “മലയാളി പൊളിയാണ് “എന്ന ക്യാപ്ഷൻ വെറുതെയല്ല എന്ന് മാത്രം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker