KeralaNEWS

എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ പിതാവ് അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രശസ്ത എഴുത്തുകാരനും തിരക്കഥാ കൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ പിതാവ് എ. സി. ചന്ദ്രന്‍ നായര്‍ ( 73) അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനായി ചികില്‍സയിലായിരുന്നു. വര്‍ഷങ്ങളായി ചെറുവത്തൂര്‍ കാലിക്കടവിലാണ് താമസം. സംസ്‌കാരം ഏച്ചിക്കാനം തറവാട്ട് വളപ്പില്‍ നടക്കും.

ഭാര്യ: കോടോത്ത് ശ്യാമള .മറ്റു മകള്‍ സിന്ധു. മരുമക്കള്‍: ജെല്‍സ തൃശൂര്‍ ( കാലടി സംസ്‌കൃത കോളേജ് പ്രൊഫസര്‍ ) ,പരേതനായ പത്മനാഭന്‍ (റിട്ട. ആര്‍മി ) .സഹോദരങ്ങള്‍ :എ.സി . മാധുരി അമ്മ (ഏച്ചിക്കാനം ) ,എ സി .പ്രേമ അമ്മ (മടിക്കൈ അമ്പലത്തു കര) ,പരേതരായ എ സി ബാലന്‍ നായര്‍ ,എ സി അപ്പു കുട്ടന്‍ നായര്‍ ,എ സി കുഞ്ഞിരാമന്‍ നായര്‍ ,എ സി കുഞ്ഞിക്കണ്ണന്‍ നായര്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker