KeralaNEWS

ചടങ്ങുകള്‍ വെട്ടിച്ചുരുക്കി, തൃശ്ശൂര്‍ പൂരം സമാപിച്ചു

തൃശ്ശൂര്‍: ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ വെട്ടിച്ചുരുക്കി സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകള്‍ ശ്രീമൂലം സ്ഥാനത്ത് വച്ച്‌ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂപൂരത്തിന്റെ ആഘോഷ ചടങ്ങുകള്‍ സമാപിച്ചത്.

ഇന്നലെ അര്‍ധരാത്രിയോടെ തിരുവമ്ബാടിയുടെ മഠത്തില്‍ വരവിനിടെ മരം വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സാഹചര്യത്തിലാണ് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആഘോഷം കുറച്ച്‌ നടത്തിയ തൃശ്ശൂര്‍ പൂരം വെട്ടിച്ചുരുക്കിയത്. ഉച്ചവരെ ഉണ്ടാവാറുള്ള പകല്‍പ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂര്‍ത്തിയാക്കിയാണ് തൃശ്ശൂര്‍ പൂരം ഇന്ന് രാവിലെ എട്ടരയോടെ സമാപിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker