KeralaNEWS

കോവിഡ് ചികിത്സക്ക് അമിത തുക ഈടാക്കരുത്; സ്വകാര്യ ആശുപത്രികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ചികിത്സക്കെത്തുന്നവരില്‍ നിന്ന് അമിത് തുക ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രിയിലെ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സക്ക് മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ശനിയാഴ്ച രാവിലെ 11ഓടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം,എല്ലാ ആശുപത്രിയിലും ഒരേ നിരക്ക് ഈടാക്കാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker