Big Breaking

അനില്‍ ദേശ്മുഖിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെ തുടര്‍ന്ന് മുന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. മുംബൈയിലെയും നാഗ്പുരിലെയും വീടുകള്‍ ഉള്‍പ്പെടെ നാലോളം ഇടങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്.

ബാറുകളില്‍നിന്നും റസ്റ്റോറന്റുകളില്‍ നിന്നും പ്രതിമാസം നൂറ് കോടി പിരിക്കണമെന്ന് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന മുംബൈയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരിലൊരാളായ പരംഭീര്‍ സിങ്ങിന്റെ ആരോപണത്തിലാണ് അന്വേഷണം. ആരോപണം അനില്‍ ദേശ്മുഖ് തള്ളിയെങ്കിലും പിന്നീട് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.

സി.ബി.ഐ ബോംബെ ഹൈകോടതിയോട് പ്രാഥമിക അന്വേഷണം നടത്തി കേസെടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കാന്‍ 15 ദിവസത്തെ സമയം നല്‍കിയിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ ഏപ്രില്‍ ആറിന് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker