IndiaNEWS

യുപിയിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി

ഖ്നൗ: ഉത്തര്‍പ്രദേശിൽ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലില്‍ ഉപേക്ഷിച്ചു.ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് നാല് ദിവസം മുമ്പ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സമീപത്തുള്ള കരിമ്പ് പാടത്തുനിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്.വയലില്‍ നിന്ന് അഴുകിയ നിലയിലുള്ള മൃതദേഹം കര്‍ഷകരാണ് കണ്ടെത്തിയത്. ഡിസംബര്‍ 22ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്.

Back to top button
error: