IndiaNEWS

മധ്യപ്രദേശിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യം ,കോവിഡ് രോഗിയുടെ മൃതദേഹം റോഡിൽ

ഓക്സിജൻ കിട്ടാതെയാണ് മധ്യപ്രദേശിലെ കോവിഡ് മരണങ്ങളിൽ അധികവും

കോവിഡ് മരണങ്ങൾ വ്യാപകമാകുന്ന മധ്യപ്രദേശിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യം .ഭോപ്പാലിൽ നിന്ന് 57 കിലോമീറ്റർ മാത്രം അകലെയുള്ള വിദിഷ ജില്ല ആശുപത്രി പരിസരപ്രദേശത്താണ് സംഭവം .കോവിഡ് മൂലം മരണമടഞ്ഞ ഒരു രോഗിയുടെ മൃതദേഹവും വഹിച്ച് പൊട്ടിപ്പൊളിഞ്ഞ ആംബുലൻസ് പോകുന്നു .എന്നാൽ വാഹനം ഗെയ്റ്റിൽ എത്തുമ്പോഴേക്കും ആംബുലൻസിൽ നിന്ന് മൃതദേഹം റോഡിൽ വീഴുന്നു .

ഡ്രൈവർ വാഹനം നിർത്തുന്നതും പി പി ഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകർ പകച്ചു നിൽക്കുന്നതുമായ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ് .തങ്ങളോട് പറയാതെ ആണ് ആശുപത്രിയിൽ നിന്ന് മൃതദേഹം കൊണ്ടുപോയതെന്നു ബന്ധുക്കൾ ആരോപിച്ചു .

ഓക്സിജൻ കിട്ടാതെയാണ് മധ്യപ്രദേശിലെ കോവിഡ് മരണങ്ങളിൽ അധികവും .ദിനംപ്രതി 400 ടൺ ഓക്സിജൻ ആവശ്യമാണ് .താമസിയാതെ ഇത് 500 ടണ്ണിലേയ്ക്ക് ഉയരുമെന്നാണ് കണക്കുകൂട്ടൽ .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker