IndiaNEWS

ഓക്‌സിജന്‍ ക്ഷാമവും ഐ.സി.യു കിടക്കകളുടെ അഭാവവും, മരണനിരക്ക് ഉയരാന്‍ കാരണം കേന്ദ്രസര്‍ക്കാര്‍: രാഹുല്‍ ഗാന്ധി

കോവിഡിന്റെ രണ്ടാംതരംഗത്തില്‍ മരണനിരക്ക് ഉയരുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓക്‌സിജന്‍ ക്ഷാമം മൂലവും ഐ.സി.യു കിടക്കകള്‍ ഇല്ലാത്തതിനാലും ആളുകള്‍ മരിച്ചുവീഴുന്നതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാറിനാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞദിവസം മാത്രം 2263 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ‘കൊറോണ ശരീരത്തില്‍ ഓക്‌സിജന്‍ അളവ് കുറക്കും. കൂടാതെ ഓക്‌സിജന്‍ ക്ഷാമവും ഐ.സി.യു കിടക്കകളുടെ അഭാവവും ധാരാളം മരണങ്ങള്‍ക്ക് കാരണമാകും.കേന്ദ്രസര്‍ക്കാര്‍… ഇത് നിങ്ങള്‍ കാരണമാണ്’ -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

രാജ്യത്ത് കോവിഡ് വ്യാപനം അതിത്രീവമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 332,730 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,263,695 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 2,263 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 186,920 ആയി ഉയര്‍ന്നു. ഇതില്‍ 1,36,48,159 പേരാണ് രോഗമുക്തി നേടിയത്. ഇപ്പോള്‍ 24,28,616 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

അതേസമയം, രാജ്യത്ത് ഓക്ജിന്‍ ക്ഷാമം ഇപ്പോഴും അതിരൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയിലെ പല ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker