IndiaNEWS

സംഗീത സംവിധായകന്‍ ശ്രാവണിന്​ കോവിഡ് ബാധിച്ചത്​ കുംഭമേളയില്‍ പങ്കെടുത്ത ശേഷം: വെളിപ്പെടുത്തലുമായി മകന്‍

മുംബൈ: അന്തരിച്ച ബോളിവുഡ് ഹിറ്റ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കോവിഡ് ബാധിക്കാന്‍ കാരണം കുംഭമേളയില്‍ പങ്കെടുത്തത് കൊണ്ടെന്ന് മകനും സംഗീത സംവിധായകനുമായ സഞ്ജീവ്്.

‘എന്റെ പിതാവ് കുംഭമേളയില്‍ പങ്കെടുത്തിരുന്നു എന്നത് സത്യമാണ്’ -സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഹരിദ്വാറില്‍ നിന്ന് വന്നശേഷം അദ്ദേഹത്തിന് ശ്വാസതടസ്സം നേരിട്ടിരുന്നു. അദ്ദേഹം വളരെ ക്ഷീണിതനാകുകയും ചെയ്തു. അങ്ങിനെയാണ് അദ്ദേഹത്തെ എസ്.എല്‍ റഹേജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ വെച്ചാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. പതുക്കെ അദ്ദേഹത്തിന്റെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചുതുടങ്ങി. അതാണ് അദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയത്’ -സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശ്രാവണിനൊപ്പം ഭാര്യ വിമലദേവിയും കുംഭമേളയില്‍ പങ്കെടുത്തിരുന്നു. അതിനാല്‍
സഞ്ജീവിനും അമ്മക്കും രോഗം സ്ഥിരീകരിച്ചുവെന്നും സഹോദരന്‍ ദര്‍ശന് നെഗറ്റീവ് ആയതിനാല്‍ ശ്രാവണിന്റെ അന്ത്യകര്‍മ്മങ്ങള്‍ സഹോദരന്‍ ചെയ്യുമെന്നും സഞ്ജീവ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker