KeralaNEWS

കോവിഡ് വ്യാപനം ; കോഴിക്കോട് ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

കോവിഡ് വ്യാപനം പ്രതിരോധിക്കാനായി കോഴിക്കോട് ജില്ലയില്‍ ശനി, ഞായര്‍ (ഏപ്രില്‍ 24, 25) ദിവസങ്ങളില്‍ മുഴുവന്‍സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ശ്രീറാം സാമ്പശിവ റാവു അറിയിച്ചു.ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും പൂര്‍ണ്ണമായും പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അത്യാവശ്യ അടിയന്തിര സേവനങ്ങള്‍ മാത്രമേ ഈ ദിവസങ്ങളില്‍ അനുവദിക്കൂവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

1. കോവിഡ്‌ പ്രതിരോധം മാനേജ്മെൻ്റ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നതോ, അടിയന്തിര/അവശ്യ സേവനങ്ങൾ നൽകുന്നതോ ആയ കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ മുതലായവ പ്രവർത്തിക്കണം. അവയിലെ ഉദ്യോഗസ്ഥർക്ക്‌ യാത്രാ നിയന്ത്രണം ഉണ്ടായിരിക്കില്ല

2. അടിയന്തര/അവശ്യ സേവനങ്ങൾ നൽകുന്നതും 24×7 പ്രവർത്തനം ആവശ്യമുള്ളതും ആയ വ്യവസായങ്ങൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാം. ഇവയിലെ ജീവനക്കാർക്ക് ID Card കാണിച്ചാൽ ഈ ആവശ്യത്തിനായി യാത്ര അനുവദിക്കും.

3. ടെലികോം / ഇൻ്റർനെറ്റ് സേവന കമ്പനികളുടെ ജീവനക്കാർക്ക് ID Card കാണിച്ചാൽ ഈ ആവശ്യത്തിനായി യാത്ര അനുവദിക്കും. IT, ITeS കമ്പനികളിലെ അവശ്യ ജീവനക്കാർ മാത്രമേ ഓഫീസിൽ ജോലിക്ക് എത്താവൂ .

4. അടിയന്തര വൈദ്യഹായം ആവശ്യമുള്ള രോഗികൾ, അവരുടെ സഹായികൾ, വാക്സിനേഷൻ നടത്താൻ പോകുന്നവർ എന്നിവർക്ക് യാത്ര ചെയ്യാം. ഇവർ ID proof കയ്യിൽ കരുതണം.

5. ഭക്ഷ്യ വസ്തുക്കൾ, പലവ്യഞ്ജനം, പഴങ്ങൾ, പച്ചക്കറികൾ, പാലും പാലുൽപ്പന്നങ്ങളും, മൽസ്യം, മാംസം എന്നിവ വിൽക്കുന്ന പ്രാദേശിക കടകൾക്ക് Covid 19 പ്രോട്ടോകോൾ പാലിച്ച് മാത്രം പ്രവർത്തിക്കാം. ജനങ്ങൾ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുന്നത് നിരുത്സാഹപ്പെടുത്താൻ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.

6. റസ്റ്റോറൻ്റുകൾ, ഭക്ഷണ ശാലകൾ എന്നിവ ഹോം ഡെലിവറി, ടെയ്ക് എവേ എന്നിവയ്ക്ക് മാത്രമായ് പ്രവർത്തിപ്പിക്കാം.

7. ദീർഘദൂര ബസ്, ട്രെയിൻ, വിമാനം എന്നിവ അനുവദനീയമാണ്. പൊതു ഗതാഗതം, ചരക്ക് ഗതാഗതം; റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ, ബസ് സ്റ്റാൻഡ്/സ്റ്റോപ്പ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരികെ വീടുകളിലേക്കും ദീർഘദൂര യാത്രികർക്ക് യാത്ര ചെയ്യാൻ സ്വകാര്യ/ടാക്സി വാഹനങ്ങൾ എന്നിവ അനുവദിക്കും. ഇതിനായി കൃത്യമായ യാത്രാ രേഖകൾ കയ്യിൽ കരുതണം.

8. Covid 19 ജാഗ്രതാ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ, ഗൃഹ പ്രവേശം എന്നീ ചടങ്ങുകൾ അനുവദിക്കും. ഇവയിലും കൃത്യമായ Covid 19 പ്രോട്ടോകോൾ പാലിക്കണം. അനുവദനീയമായ എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കാവൂ.

9. തിരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് ഡ്യൂട്ടികൾക്ക് നിയന്ത്രണങ്ങൾ ബാധകമായിരിക്കില്ല.

10. 24ന് നിശ്ചയിചിരിക്കുന്ന ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.

11. ഏപ്രിൽ 24 ശനിയാഴ്ച എല്ലാ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, പൊതു മേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി ആയിരിക്കും.

12. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സർക്കാർ /സ്വകാര്യ ) ട്യൂഷൻ സെന്ററുകൾ, സംഗീതം /ഡാൻസ്‌ ക്ലാസുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ ഉൾപ്പടെ ഓൺലൈനായി മാത്രമേ ക്ലാസുകൾ നടത്താൻ പാടുള്ളൂ. വേനൽ കാല ക്യാമ്പുകളും,പരിശീലന പരിപാടികളും പാടില്ല.

13. സർക്കാർ തലത്തിൽ ഉൾപ്പടെയുള്ള മുഴുവൻ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓൺലൈനായി നടത്തണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker