KeralaNEWS

കോട്ടയം മാലംപാലത്തിന് സമീപം സ്കൂട്ടർ യാത്രക്കാരന്റെ ജഡം

കോട്ടയം :മാലം പാലത്തിന് സമീപം സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ ജഡം കണ്ടെത്തി.മണർകാട് പണിക്കമറ്റം സ്വദേശി അരവിന്ദിന്റെ(22) ജഡമാണ് ഇന്ന് പുലർച്ചെ കണ്ടെത്തിയത്.സമീപം സ്കൂട്ടർ മറിഞ്ഞു കിടപ്പുണ്ടായിരുന്നതിനാൽ അപകടമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു.
ഇന്ന് വെളുപ്പിനെ  ഇത് വഴി പോയ യാത്രക്കാർ വണ്ടി ഹെഡ്‌ലൈറ്റ് ഓൺ ആക്കിയ രീതിയിൽ പാലത്തിന്റെ സൈഡിൽ മറിഞ്ഞു കിടക്കുന്നത് കണ്ടു നോക്കിയപ്പോളാണ് യുവാവ് തോട്ടിൽ കിടക്കുന്നതായി ശ്രദ്ധയിൽ പെടുന്നത്.അമിത വേഗത്തിൽ എത്തിയ വണ്ടി പാലത്തിൽ ഇടിച്ച് അപകടം സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നാണ് കരുതുന്നത്.
മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: