IndiaNEWS

വാക്‌സീന്‍ അടങ്ങിയ ബാഗുമായി മുങ്ങിയ കളളന് സംഭവിച്ചത്‌

വാക്‌സീന്‍ അടങ്ങിയ ബാഗുമായി മുങ്ങിയ കളളന്‍ ഒരു കത്തുമായി ബാഗ് തിരികെ ഏല്‍പ്പിച്ചു. ഹരിയാന ജിന്‍ഡിയിലെ പിപി സെന്‍ട്രല്‍ ജനറല്‍ ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ നിന്നാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്.

440 ഡോസ് വാക്‌സീനും 1270 ഡോസ് കോവിഷീല്‍ഡുമാണ് മോഷണം പോയത്. തുടര്‍ന്ന് ബാഗില്‍ വാക്‌സീന്‍ ആണെന്ന് മനസ്സിലായതോടെ കളളന്‍ല ഒരു ക്ഷമ ചോദിച്ചുളള കത്തുമായി ബാഗ് ഇന്നലെ ഉച്ചയോടെ സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനു സമീപമുള്ള ചായക്കടയിലെ ഒരാളുടെ കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു.

‘ക്ഷമിക്കണം, കൊറോണയ്ക്കുള്ള മരുന്നായിരുന്നു ഇതിലെന്ന് എനിക്കറിയില്ലായിരുന്നു’ എന്നാണ് ഹിന്ദിയില്‍ എഴുതിയ കത്തില്‍ പറഞ്ഞിരുന്നത്. കോവീഷീല്‍ഡ്, കോവാക്‌സീന്‍ വാക്‌സീന്‍ ഡോസുകളായിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്.കത്തില്‍ പറയുന്നു.

ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ ആണെന്നു കരുതിയാണ് വാക്‌സീന്‍ അടങ്ങിയ ബാഗ് എടുത്തതെന്നാണ് പൊലീസ് നിഗമനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker