CrimeNEWS

ഏഴുവയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; യുവാവിനെ നാട്ടുകാര്‍ കല്ലെറിഞ്ഞ് വീഴ്ത്തി

ചെന്നൈ: ഏഴുവയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ കല്ലെറിഞ്ഞ് വീഴ്ത്തി. അജയ് എന്ന സ്ഥിരം കുറ്റവാളിയാണ് നാട്ടുകാരുടെ ആക്രമണത്തിനിരയായത്. ചെന്നൈയിലെ വ്യാസര്‍ പാടിയിലാണ് സംഭവം.

നാട്ടുകാരനായ മുകേഷിനെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന അജയ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് അജയ്യെ തേടിയിറങ്ങിയ മുകേഷിനെ കണ്ട് ഓടുന്നതിനിടെ ബാലികയുടെ കഴുത്തില്‍ കത്തിവച്ച് അടുത്തെത്തിയാല്‍ കൊല്ലുമെന്ന് അജയ് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇതുകണ്ട നാട്ടുകാര്‍ ഇയാളെ കല്ലെറിഞ്ഞു വീഴ്ത്തുകയും വടി കൊണ്ട് അടിക്കുകയുമായിരുന്നു. നാട്ടുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജയ്യെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker