SportsTRENDING

പടിക്കൽ കലമുടക്കാത്ത ദേവദത്ത് പടിക്കൽ, സെഞ്ചുറി നേടി സഞ്ജുവിന്റെ ടീമിനെ തറ പറ്റിച്ചു

10 വിക്കറ്റ് ജയം ആണ് ബാംഗ്ലൂർ നേടിയത്

ഐ പി എല്ലിൽ ഈ സീസണിലെ ഏറ്റവും സ്ഥിരതയുള്ള താരമാണ് മലയാളിയായ ദേവദത്ത് പടിക്കൽ. പുറത്താവാതെ സെഞ്ചുറി നേടിയ ദേവദത്തിന്റെ മികവിലാണ് മലയാളിയായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് തോൽപ്പിച്ചത്.

10 വിക്കറ്റ് ജയം ആണ് ബാംഗ്ലൂർ നേടിയത്. രാജസ്ഥാൻ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം 21 ബോളുകൾ ബാക്കിനിൽക്കെ ബാംഗ്ലൂർ മറികടന്നു. 52 പന്തിൽ ആറു സിക്സും പതിനൊന്ന് ഫോറുമടക്കം പുറത്താകാതെ 101 റൺസാണ് ദേവദത്ത് പടിക്കൽ നേടിയത്. 47 പന്തിൽ മൂന്നു സിക്സും ആറ് ഫോറും അടക്കം 72 റൺസ് നേടി ക്യാപ്റ്റൻ വിരാട് കോലി ദേവദത്തിന് പിന്തുണ നൽകി.

നേരത്തെ തകർച്ചയ്ക്കുശേഷം തിരിച്ചടിച്ചാണ് രാജസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തത്. മികച്ച തുടക്കം ലഭിച്ചിട്ടും ക്യാപ്റ്റൻ സഞ്ജു സാംസണ് വലിയ സ്കോർ പടുത്തുയർത്താൻ ആയില്ല. 21 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker