NewsThen Special

എസ് യു വി വിറ്റ് ശ്വാസം കിട്ടാത്ത മനുഷ്യർക്ക് പ്രാണവായു നൽകിയ ഷാനവാസ് ഇന്ന് “ഓക്സിജൻ മാൻ”

ജനങ്ങൾ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുന്നത് കണ്ട ഷാനവാസ് തന്റെ പ്രിയപ്പെട്ട കാർ വിറ്റ് 22 ലക്ഷം രൂപ സംഘടിപ്പിച്ചു

ഈ കെട്ട കാലത്ത് മനുഷ്യനെ മുന്നോട്ടു നയിക്കുന്ന അപൂർവ്വം പ്രകാശകിരണങ്ങളിൽപ്പെട്ട ഒരാളാണ് “ഓക്സിജൻ മാൻ” എന്നറിയപ്പെടുന്ന ഷാനവാസ് ഷെയ്ക്ക്. മുംബൈ സ്വദേശിയാണ് ഷാനവാസ്.

ജനങ്ങൾ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുന്നത് കണ്ട ഷാനവാസ് തന്റെ പ്രിയപ്പെട്ട കാർ വിറ്റ് 22 ലക്ഷം രൂപ സംഘടിപ്പിച്ചു. ഈ പൈസ കൊണ്ട് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി സ്വന്തം നാട്ടിലുള്ളവർക്ക് നൽകി.

ഇതുവരെ നാലായിരത്തിൽപരം പേർക്ക് ഷാനവാസ് പ്രാണവായു എത്തിച്ചുകഴിഞ്ഞു. കഴിഞ്ഞവർഷം ഓക്സിജൻ ലഭിക്കാതെ ഒരു സുഹൃത്തിന്റെ ഭാര്യ മരിച്ചിരുന്നു. ഈ വേദനയിൽ നിന്നാണ് ഷാനവാസ് ആയിരങ്ങൾക്ക് ഓക്സിജൻ നൽകാനുള്ള തീരുമാനം എടുക്കുന്നത്. നാട്ടുകാർ സ്നേഹത്തോടെ ഷാനവാസിനെ ഇപ്പോൾ വിളിക്കുന്നത് ” ഓക്സിജൻ മാൻ” എന്നാണ്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker