CrimeNEWS

ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം എടുക്കുന്നതിനിടെ യുവതി നടന്നുവന്നു, പാലത്തിൽ നിന്ന് ചാടി, ഒടുവിൽ മരണം

പള്ളിപ്പുറം വലിയവീട്ടിൽ നെൽസൺന്റെ മകൾ 25 കാരി ബ്രിയോണ മരിയോ ആണ് മരിച്ചത്

നാട്ടുകാർ നോക്കിനിൽക്കെ ഗോശ്രീ രണ്ടാം പാലത്തിന്റെ സമാന്തര പാലത്തിൽ നിന്നും യുവതി വേമ്പനാട്ടു കായലിലേക്ക് ചാടി. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഒടുവിൽ മുങ്ങിമരിച്ചു.

പള്ളിപ്പുറം വലിയവീട്ടിൽ നെൽസൺന്റെ മകൾ 25 കാരി ബ്രിയോണ മരിയോ ആണ് മരിച്ചത്. പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവർ വിജയന്റെ മൃതദേഹം എടുക്കാൻ പോലീസും ഫയർഫോഴ്സും നാട്ടുകാരും കൂടിയിരിക്കെയാണ് അവരുടെ മുമ്പിലൂടെ നടന്നെത്തിയ യുവതി ബാഗും ഫയലും താഴെവച്ച് കൈവരിയിൽ കയറി നിന്ന് താഴേക്ക് ചാടിയത്.

നാട്ടുകാരും പോലീസും വിലക്കിയെങ്കിലും തടയാനായില്ല. യുവതി മുങ്ങിത്താഴുന്നത് കണ്ട് അതുവഴിയെത്തിയ എ ഡി അജിത്ത് കുമാർ എന്നയാൾ കായലിലേക്ക് ചാടി യുവതിയെ പിടിച്ച് കുട്ടവഞ്ചിയിൽ കയറ്റി കരയിലെത്തിച്ചു. ആംബുലൻസിൽ ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker