CrimeNEWS

വനിതാ ദന്തഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

കഴിഞ്ഞദിവസം ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനാൽ ലോഡ്ജ് ജീവനക്കാരൻ പോലീസിനെ വിളിച്ചുവരുത്തി മുറി തുറപ്പിക്കുകയായിരുന്നു

തൃശൂർ കുട്ടനെല്ലൂരിൽ സുഹൃത്തായ വനിതാ ദന്തഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. 41 വയസുള്ള തൃശ്ശൂർ പാവറട്ടി മണപ്പാട് വെളുത്തേടത്ത് വികെ മഹേഷിനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചോറ്റാനിക്കരയിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടുദിവസമായി മഹേഷ് ഈ ലോഡ്ജിൽ താമസിക്കുന്നു. കഴിഞ്ഞദിവസം ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനാൽ ലോഡ്ജ് ജീവനക്കാരൻ പോലീസിനെ വിളിച്ചുവരുത്തി മുറി തുറപ്പിക്കുകയായിരുന്നു. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

കൂത്താട്ടുകുളത്തെ കെഎസ് ജോസിന്റെയും ഷേർലിയുടെയും മകൾ ഡോക്ടർ സോനയെ ക്ലിനിക്കിൽ എത്തി കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഈ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. തുടർന്ന് മഹേഷ് ഒളിവിൽ പോകുകയായിരുന്നു.

ഈമാസം 20-നാണ് ചോറ്റാനിക്കരയിൽ മഹേഷ് മുറിയെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി ഇരിക്കുകയാണ്.

സോനയും മഹേഷും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ബിസിനസ് പങ്കാളികളും ആയിരുന്നു. 2020 സെപ്റ്റംബർ 29നാണ് മഹേഷ് സോനയെ കുത്തിയത്. ഒക്ടോബർ നാലിന് സോന മരിച്ചു. മഹേഷും സോനയും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. തുടർന്ന് സോന ഒല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനെ തുടർന്നുണ്ടായ വാക്കു തർക്കത്തിനിടെ മഹേഷ് സോനയെ കുത്തുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker