CrimeNEWS

പിടിയിലായത് 15ലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച സർക്കാർ ജീവനക്കാരൻ, ഒപ്പം താമസിക്കുന്ന യുവതിയെ കൈമാറാൻ ശ്രമിച്ചപ്പോൾ പോലീസിൽ പരാതി

ഇയാളുടെ ഫോൺ ,ലാപ്പ്ടോപ്പ് ,ഹാർഡ് ഡിസ്ക് എന്നീവയിൽ നിന്ന് 15ലേറെ സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ പോലീസ് കണ്ടെടുത്തു

ക്യഷി വകുപ്പ് ആസ്ഥാനത്തെ നിർണ്ണായക തസ്തികയിലെ ജീവനക്കാരൻ ആയ സനു ആർ എസ് 15ലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിടിയിൽ.അടുപ്പക്കാരിയായ യുവതിയെ ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചതിനെ തുടർന്ന് ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സനു കുരുങ്ങിയത്.സനുവിൽ നിന്ന് നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്ന വീഡിയോകളും ഫോട്ടോകളും പിടിച്ചെടുത്തു.

കൃഷി വകുപ്പ് ഡയറക്റ്റേറിലെ
ജീവനക്കാരൻ സനു ആർ എസിനെ യുവതിയുടെ പരാതിയെ തുടർന്ന് തിരുവനന്തപുരം സൈബർ പോലീസ് ആണ് പിടികൂടിയത്. ഇയാളുമായി അടുപ്പം ഉണ്ടായിരുന്ന യുവതിയെ മറ്റൊരാൾക്ക് കാഴ്ച്ച വെയ്ക്കാൻ സനു നീക്കം നടത്തിയിരുന്നു. ഇതിന് യുവതി വിസമ്മതിച്ചു. സനു നിർബന്ധിച്ചതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

ഇയാളുടെ ഫോൺ ,ലാപ്പ്ടോപ്പ് ,ഹാർഡ് ഡിസ്ക് എന്നീവയിൽ നിന്ന് 15ലേറെ സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ പോലീസ് കണ്ടെടുത്തു .ശാസ്തമംഗലം ഭാഗത്തെ സൂമ്പ ഡാൻസ് ട്രെയിനിംഗ് പരിശീലകൻ ആണ് പ്രതി. സൂമ്പ ക്ലാസിലെ പരിചയം മുതലെടുത്താണ് പീഡനം നടത്തിയിരുന്നത്.ക്യഷി വകുപ്പ് ഡയറക്ടറ്റേറ്റിലെ ഒരു സുപ്രധാനമായ തസ്തികയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത് .

പുറത്ത് വന്നതിലും ഏറെ സ്ത്രീകളെ ഇയാൾ ലൈംഗികമായി
ഉപയോഗിച്ചിട്ടുണ്ട് എന്നാണ് വിവരം .ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങൾ രഹസ്യക്യാമറയിൽ പകർത്തുകയും അത് ഹാർഡ് ഡിസ്കിൽ സൂക്ഷിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനാണ് സനു.ഓഫീസിൽ തികച്ചും മാന്യനായി അഭിനയിക്കുന്ന സനു ആർ എസ് പിടിയിലായത് സഹപ്രവർത്തകരെ ഞെട്ടിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ നിരവധി സ്ത്രീകൾ പരാതിയുമായി പോലീസിനെ സമീപിക്കാൻ സാധ്യതയുണ്ട് എന്നാണ് വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker