IndiaNEWS

ഓക്സിജൻ അല്ല ചുട്ട അടിയാണ് തരേണ്ടത് ,പരാതി പറയാൻ എത്തിയ ആളോട് കേന്ദ്ര മന്ത്രി

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ആണ് ഉയർന്നിരിക്കുന്നത്

കടുത്ത ഓക്സിജൻ ക്ഷാമം നിലനിൽക്കുന്ന മധ്യപ്രദേശിൽ പരാതി പറയാൻ എത്തിയ ആളെ ശകാരിച്ച് കേന്ദ്ര മന്ത്രി .കേന്ദ്രസഹമന്ത്രി പ്രഹ്ളാദ് പട്ടേൽ ആണ് വിഡിയോയിൽ കുടുങ്ങിയത് .

തന്റെ അമ്മക്ക് ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട ആളോടാണ് മന്ത്രി തട്ടിക്കയറിയത് .അഞ്ചു മിനുട്ട് മാത്രമാണ് അധികൃതർ ഓക്സിജൻ നൽകിയത് എന്നും ഇതിലും ഭേദം നല്കാതിരിക്കുന്നതാണ് എന്നും പരാതിക്കാരൻ പറഞ്ഞപ്പോൾ ആണ് മന്ത്രി പൊട്ടിത്തെറിച്ചത് .

സംസാരം ഇങ്ങിനെ ആണെങ്കിൽ ഓക്സിജൻ അല്ല ചുട്ട അടിയാണ് നൽകുക എന്നാണ് മന്ത്രി പ്രതികരിച്ചത് .ഓക്സിജൻ നൽകില്ലെന്ന് ആരെങ്കിലും പറഞ്ഞോ എന്നും മന്ത്രി ചോദിക്കുന്നുണ്ട് .എന്തായാലും മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ആണ് ഉയർന്നിരിക്കുന്നത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker