KeralaNEWS

കോവിഡ് വാക്സിൻ: മാധ്യമപ്രവർത്തകരെ മുൻഗണനാ പട്ടികയിൽ പെടുത്തണം: കെ.യു.ഡബ്ല്യു.ജെ

കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങളുടെ ചില പ്രിയപ്പെട്ട സഹപ്രവർത്തകർ കോവിഡ് ബാധയെ തുടർന്നുള്ള പ്രശ്നങ്ങളിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തിരിക്കുന്നു

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മാധ്യമ പ്രവർത്തകരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വാക്സിൻ ലഭ്യമാക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ജനുവരിയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതു മുതൽ പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങളിൽ ഭരണ സംവിധാനങ്ങൾക്കൊപ്പം തോളോടു തോൾ ചേർന്നു പ്രവർത്തിക്കുന്നവരാണു മാധ്യമ പ്രവർത്തകർ. എന്നാൽ,കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച കോവിഡ് പാക്കേജുകളിലൊന്നും മാധ്യമ പ്രവർത്തകർക്ക് ഇടമുണ്ടായില്ല എന്നതു ഖേദകരമാണ്. പ്രതിരോധ വാക്സിൻ വിതരണത്തിൽ കോവിഡ് മുന്നണി പോരാളികളുടെ പരിഗണന നൽകി മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തണമെന്ന ആവശ്യം തുടക്കം മുതലേ പല തവണ സർക്കാർ മുമ്പാകെ ഉന്നയിച്ചിരുന്നു. എന്നാൽ, നാളിതുവരെ അനുകൂല സമീപനം ഉണ്ടായിട്ടില്ല. രണ്ടാം തരംഗത്തിൽ ഒട്ടേറെ മാധ്യമ പ്രവർത്തകർ ദിനംപ്രതി കോവിഡ് പോസിറ്റീവായി രോഗശയ്യയിലാവുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങളുടെ ചില പ്രിയപ്പെട്ട സഹപ്രവർത്തകർ കോവിഡ് ബാധയെ തുടർന്നുള്ള പ്രശ്നങ്ങളിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തിരിക്കുന്നു. കോവിഡ് പ്രതിരോധ ശ്രമങ്ങൾ അടക്കം അറിയേണ്ട കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സദാ ജാഗ്രതയോടെ നിലകൊള്ളുന്ന മാധ്യമ പ്രവർത്തകരുടെ ആരോഗ്യ രക്ഷയ്ക്കായി സർക്കാർ ക്രിയാത്മക നടപടി സ്വീകരിക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധ വാക്സിൻ എല്ലാ മാധ്യമ പ്രവർത്തകർക്കും അടിയന്തരമായി ലഭ്യമാക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും അഭ്യർഥിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker