NewsThen Special

വാക്സിൻ ചലഞ്ചിൽ ഒറ്റക്കെട്ടായി കേരളം, പിന്തുണച്ച് മുഖ്യമന്ത്രി

ക്യാമ്പയിൻ പ്രകാരം ഇന്ന് മാത്രം 22 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്നുചേർന്നത്

സംസ്ഥാന സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന വാക്സിൻ സ്വീകരിച്ചവർ നിർമ്മാണ കമ്പനികൾ വാങ്ങുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിൻ വൻ വിജയം. രണ്ടു ഡോസ് കോവിഡ് വാക്സിന് കുറഞ്ഞത് 800 രൂപയാണ് വില വരുന്നത്. സൗജന്യ വാക്സിൻ സ്വീകരിച്ചവർ ഈ തുക എല്ലാവർക്കും വാക്സിൻ ലഭ്യത ഉറപ്പുവരുത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണം എന്നാണ് ക്യാമ്പയിൻ. വാക്സിൻ ചലഞ്ച് എന്ന ഹാഷ്ടാഗിൽ ആണ് ക്യാമ്പയിൻ.കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് ഈ ക്യാമ്പയിൻ.

ക്യാമ്പയിൻ പ്രകാരം ഇന്ന് മാത്രം 22 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്നുചേർന്നത്.ആപത്ത് കാലത്ത് കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ഇത് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker