IndiaNEWS

ചൈനയെ പിന്തുണയ്ക്കുന്നയാളുടെ മകൻ ചൈനീസ് വൈറസ് ബാധിച്ച് മരിച്ചു, ബിജെപി നേതാവിന്റെ മ്ലേച്ചമായ പരാമർശം

2015 ൽ ബിഹാറിലെ ബൈകുന്ത്‌പൂറിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് മിഥിലേഷ് കുമാർ തിവാരി

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് മ്ലേച്ചമായ പരാമർശവുമായി മുൻ ബിജെപി എംഎൽഎ രംഗത്ത്. ” ചൈനയെ പിന്തുണയ്ക്കുന്ന യെച്ചൂരിയുടെ മകൻ ചൈനീസ് വൈറസ് ബാധിച്ച് മരിച്ചു”എന്ന ട്വീറ്റാണ് ബിജെപി നേതാവ് മിഥിലേഷ് കുമാർ തിവാരി പോസ്റ്റ് ചെയ്തത്.

2015 ൽ ബിഹാറിലെ ബൈകുന്ത്‌പൂറിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് മിഥിലേഷ് കുമാർ തിവാരി. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് യെച്ചൂരിയുടെ മകൻ ആശിഷ് മരണപ്പെടുന്നത്. യെച്ചൂരിയുടെ മൂത്തമകനായ ആശിഷ് മാധ്യമപ്രവർത്തകനാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker