KeralaNEWS

എൽ ഡി എഫിന് തുടർഭരണമെന്ന് സിപിഐ വിലയിരുത്തൽ ,തൃശ്ശൂരിൽ തോൽക്കുമെന്നും കണക്ക്

ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിൽ നിന്നുമുള്ള കണക്കുകൾ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന എക്സിക്യൂട്ടീവ് യോഗം പരിഗണിച്ചു

80 ൽ കൂടുതൽ സീറ്റുകൾ നേടി എൽ ഡി എഫ് വീണ്ടും ഭരണത്തിൽ ഏറുമെന്ന് സി പി ഐ എക്സിക്യൂട്ടീവിന്റെ വിലയിരുത്തൽ .17 സീറ്റിൽ സി പി ഐ വിജയിക്കും എന്നാണ് കണക്കുകൂട്ടൽ .എന്നാൽ തൃശ്ശൂരിൽ തോൽക്കുമെന്നാണ് സിപിഐ അനുമാനിക്കുന്നത് .

ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിൽ നിന്നുമുള്ള കണക്കുകൾ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന എക്സിക്യൂട്ടീവ് യോഗം പരിഗണിച്ചു .ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ആണ് എൺപതിലധികം സീറ്റുകൾ എൽ ഡി എഫിന് എന്ന വിലയിരുത്തലിൽ എത്തിയത് .

കഴിഞ്ഞ തവണ സിപിഐ 19 സീറ്റ് ആണ് നേടിയത് .മലപ്പുറം തിരൂരങ്ങാടിയിൽ സിപിഐ സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് അട്ടിമറിവിജയം നേടുമെന്ന് സിപിഐ കണക്കുകൂട്ടുന്നു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker