NEWSWorld

ഇസ്രായേലിനെ കണ്ട് അമ്പരന്ന് ലോകം, കോവിഡിനെ പിടിച്ചു കെട്ടി

എങ്ങിനെ ഇസ്രായേൽ ഇത് സാധിച്ചു?

ദിനംപ്രതി 13,000 കോവിഡ് കേസുകൾ ആണ് ഇസ്രായേലിൽ ഉണ്ടായിരുന്നത്. ഇന്നത് 200 ൽ താഴെ. നൂറിലധികം പേർ മരിച്ചിടത്ത് 10 ൽ താഴെ മാത്രം. മരണനിരക്കും രോഗവ്യാപന തോതും പരിശോധിച്ചാൽ അറിയും കോവിഡ് ആ രാജ്യത്തിന്‌ ഏൽപ്പിച്ച ആഘാതം. എട്ടു ലക്ഷത്തിൽ പരം പേർക്ക് ഇതിനകം ഒരു കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് കോവിഡ് വന്നു കഴിഞ്ഞു.6000 ൽ അധികം പേർ മരിച്ചും കഴിഞ്ഞു. എന്നാൽ അതൊക്കെ പഴയ കഥ. ” ഇനി നിങ്ങൾക്ക് മാസ്ക് ഇല്ലാതെ പൊതുവഴിയിലൂടെ നടക്കാം. മാസ്ക് ഇല്ലാതെ പാർക്കിലും സ്റ്റേഡിയത്തിനും പോകാം. ” ഇസ്രയേൽ ജനങ്ങൾക്കായി ഇറക്കിയ വാർത്താക്കുറിപ്പ് ആണിത്. എങ്ങിനെ ഇസ്രായേൽ ഇത് സാധിച്ചു?

18 വയസ്സിനു മുകളിലുള്ള മൊത്തം മുതിർന്നവർക്ക് കോവിഡ് വാക്‌സിൻ കുത്തിവയ്ക്കുന്ന ആദ്യ രാജ്യമായി ഇസ്രായേൽ മാറി. അതോടെ എല്ലാ സ്കൂളുകളും കോളേജുകളും തുറക്കുകയും മാസ്ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതകൾ രാജ്യമെമ്പാടും നീക്കം ചെയ്യുകയും ചെയ്തു.

കോവിഡ് വൈറസിനെ തോൽപ്പിക്കാനുള്ള പ്രധാന മാർഗം ഹേർഡ് ഇമ്മ്യൂണിറ്റി വഴിയുള്ള പ്രതിരോധശേഷിയിലൂടെയാണെന്നും ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് വാക്സിനേഷൻ പ്രധാനമാണെന്നും കഴിഞ്ഞ വർഷം കോവിഡ് പാൻഡെമിക് ആരംഭിച്ചപ്പോൾ തന്നെ അവർ മനസ്സിലാക്കി. വാക്സിനേഷൻ റിസർച്ചിൽ മുന്നിലുള്ള രണ്ട് കമ്പനികളായ ഫൈസർ, മോഡേണ എന്നിവരെ അവർ സെലക്ട്‌ ചെയ്തു .

ഫൈസർ തങ്ങളുടെ മൂന്നാം ഘട്ട വാക്‌സിൻ പരീക്ഷണങ്ങൾ വിജയകരമായി പ്രഖ്യാപിച്ചയുടനെ, ഇസ്രായേൽ തങ്ങളുടെ ആദ്യ വാക്‌സിൻ ഓർഡർ ഫൈസറിന് നൽകി. ഫൈസർ ആദ്യം ഉണ്ടാക്കുന്ന 8 ദശലക്ഷം വാക്സിൻ ഡോസുകൾ ഫൈസർ വിൽക്കാൻ ലക്ഷ്യമിട്ടതിന്റെ ഇരട്ടി വിലയ്ക്ക് വാങ്ങാൻ ഫൈസറുമായി ഒരു കരാർ ഉണ്ടാക്കി.

2020 നവംബറോടെ, ഇസ്രായേൽ തങ്ങളുടെ മൊത്തം ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് ആവശ്യമായ വാക്സിനുകൾ സ്വന്തമാക്കിയിരുന്നു.

എന്തുകൊണ്ടാണ് ഒരു ഡോസിന് 15 ഡോളർ അധികമായി നൽകാൻ സമ്മതിച്ചത് എന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അതിന് അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു — വാക്‌സിൻ വാങ്ങാൻ ചിലവാക്കിയ അധിക തുക വെറും മൂന്ന് ദിവസത്തേക്ക് രാജ്യത്തെ ലോക്ക്ഡൌൺ ചെയ്യുമ്പോൾ ചെലവാകുന്നതിനെക്കാൾ വളരെയേറെ കുറവാണ്. മാത്രമല്ല കോവിഡ് പടർന്നു പിടിച്ചാൽ ഉള്ള അധിക മെഡിക്കൽ ചെലവുകളും ഒരു ഇസ്രായേൽ പൗരൻ മരണപ്പെടുന്നതിന്റെ കണക്കാക്കാനാവാത്ത വിലയും ഇതിൽ കൂട്ടിയിട്ടില്ല.

ഇസ്രായേൽ പരീക്ഷണം വിജയം നേടിയെങ്കിലും കോവിഡ് പിടിയിൽനിന്ന് രാജ്യം പൂർണമായും മുക്തമായി എന്നു പറയാനാകില്ല. ആറുമാസത്തിനുള്ളിൽ രാജ്യത്തെ കുട്ടികൾക്ക് വാക്സിൻ നൽകുന്ന യത്നത്തിനാണ് ഇസ്രായേൽ തുടക്കമിടുന്നത്. എന്നാലും പൂർണമായി കോവിലിൽ നിന്ന് അകലം പാലിക്കാൻ ആവില്ല. കാരണം മറ്റു രാജ്യങ്ങൾ ഇസ്രായേലിനെ പോലെ കാര്യക്ഷമമായി കോവിഡിനെ കൈകാര്യം ചെയ്തിട്ടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker