KeralaNEWS

തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു

തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ ഡ്രൈവർ വി.വിനീത് (34) ആണ് ഇന്ന് രാവിലെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് സമീപം ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടത്. കഴിഞ്ഞ 6 വർഷമായി തിരുവല്ല നിലയത്തിലെ ജോലിയിൽ തുടർന്നു വരികയായിരുന്നു. നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു

2018ലെ പ്രളയകാലത്ത് രാപ്പകൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ . പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതിൽ വിദ്യാധരൻ്റേയും ഓമനയുടേയും മകനാണ് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker